Wednesday, March 18, 2009
Thursday, March 12, 2009
ഒരു ജീവിതം കൊടുക്കാന്‍ ആളുണ്ടോ..........
മൂന്നെണ്ണോം വളര്‍ന്ന് വലുതായി. ഓര് ക്കുമ്പോള് മനസ്സില്‍ തീയാണു. ഓരോന്നിനെയും വേണ്ടവിധം നോക്കാന്‍ ആളെകണ്ടെത്തണം. മൂത്തവളെ കാണുമ്പോഴാണ് ആധി കൂടുതല്‍. മൂന്നും ഒന്നിനൊന്നിനു മെച്ചം. എത്രയും പെട്ടന്ന് ആളെകണ്ടെത്തിയില്ലെങ്കില്‍ എന്റെ ഉറക്കം പോകും, ഉറപ്പ്.
മുറ്റത്തൊന്ന്, അതും കന്നിമൂലേല്. പിന്നെ പുറകുവശത്തു രണ്ടെണ്ണം. വീടുവച്ചതിനൊപ്പം വച്ചതെങ്ങുകാളാണ്, എല്ലാം കുലയ്ക്കറായി. മൂത്തതിനു കൂമ്പും വന്നു. തടമെടുക്കാനും വളമിടാനും പിന്നെ തേങ്ങയിടാനും ആളെകണ്ടെത്തണം. കേരളനാട്ടിലെ ഈ നഗരത്തില്‍ തെങ്ങു നോക്കാനും തേങ്ങ ഇടാനുമൊന്നും ആളെകിട്ടില്ല. കിട്ടിയാല്‍തന്നെ കിട്ടുന്ന തേങ്ങായെല്ലാം കൊടുക്കെണ്ടിവരും. അല്ലെങ്കില്‍ പിന്നെ നാട്ടിലെങ്ങുമില്ലാത്ത (നാടിലെങ്ങുമില്ലാതിരുന്ന) കൂലി കൊടുക്കണം. ഒന്നും ചെയ്യതെ നിര്‍ത്തിയാലോ, തേങ്ങയും ഓലയുമെല്ലാം ആരുടെയെങ്കിലും വീടിനും കാറിനും മുകളില്‍, അതിനെല്ലാം ഞാന്‍ തന്നെ ക്ഷമ ചോദിക്കനും കാശു ചിലവാക്കാനും നടക്കണം. എന്തൊരു ഗതികേടാണിത്. ഒന്നും വേണ്ട, ഇതിനെല്ലാം ജീവിതം കൊടുക്കന്‍ എനിയ്ക്കാകില്ല. ഒരിക്കലും ഒരാളും വരുമെന്ന പ്രതീക്ഷയുമില്ല. വെട്ടിനശിപ്പിച്ചിട്ടു അരയ്ക്കാന്‍ തേങ്ങക്കായി പീടികയില്‍, അല്ല ബിഗ് ബസാറിലോ സ്പെന്‍സേര്‍സിലോ പോകാം. വലിയതാമസമില്ലതെ തമിഴ്നാട്ടില്‍ നിന്നോ, പിന്നെ തയ് ലണ്ടിലോ മലേഷിയയില്‍ നിന്നോ വരും, തേങ്ങ. അതും കാത്തിരിക്കാം. പിന്നെ എന്റെ മോനതും വേണ്ടിവരില്ല, അവന് 'മാക്'ലെ ചിക്കെനും 'കോഫി-ടെ'യിലെ കപ്പുചിനൊയും കഴിച്ചു കഴിഞ്ഞോളും. ഞാന്‍ അതു ശീലിപ്പിച്ചിട്ടുണ്ടവനെ.

Sunday, March 8, 2009
പൂട്ടുകള്‍ പ്രതീക്ഷകള്‍..
സാമാന്യം ഭേദപ്പെട്ട ഒരു കള്ള്നാണെന്നാണു, ഞാന്‍ സ്വയം കരുതിയിരിയ്ക്കുന്നത്. ചെറിയ അടിപിടി കേസുകളിലൂടെ ആയിരുന്നു എന്റേയും തുടക്കം. പിന്നെ അക്രമം നിര്‍ത്തി ഫുള്‍ ടൈം കള്ളനായി.
അയല്ക്കാരിത്തള്ളയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണു ഞാന്‍ ആദ്യമയി പോലീസ് സ്റ്റേഷനില്‍ കയറുന്നതു, പതിനാറാം വയസില്‍. പിന്നെ ആ തള്ളയുടെ തല കമ്പിപ്പാരക്കു തല്ലിപൊട്ടിച്ചതിനു ജയിലിലും. അന്നു ഞാന്‍ കള്ളനായിരുന്നില്ല. പിന്നെ ജയില്‍ വാസം എന്നെ ജീവിക്കന്‍ പഠിപ്പിച്ചു. ജയിലില്‍ ബോറടിച്ചിരിക്കുമ്പോള്‍ പൂട്ടു വാസു പറഞ്ഞുതന്ന ചില പൊടിക്കയ്കള്‍ എന്റെ ജീവിത വീക്ഷണത്തെയാകെ മാറ്റി മറിച്ചു. പൊതുവേ വിജ്ഞാന കുതുകിയായ ഞാന്‍ പൂട്ടു വാസുവില്‍നിന്നും പഠിച്ച വിദ്യകള്‍ മെല്ലെ പരിക്ഷിച്ചു തുടങ്ങി. സൈക്കിള്‍ പൂട്ടുകളായിരുന്നു എന്റെ ആദ്യകാല ഇരകള്‍. തൊട്ടാല്‍ തുറക്കാന്‍ കാത്തിരിക്കുന്ന ആ പൂട്ടുകള്‍ വെറുതേ തലോടി ഞാന്‍ തുറന്നു. സംത്ര്പ്തനായ് ഞാന്‍ ആ സൈക്കിളില്‍ തന്നെ കയറി അടുത്ത ഷാപ്പില് പോയി കയ്യിലുള്ള കാശിനു നൂറടിച്ചിട്ടു നേരെ ടവ്ണില്‍ പോയി. തിരിച്ചു ബസില്‍ പോന്നു, പിന്നെ ഒരാഴ്ച്ച കുശി. ഏതു കടുപ്പമേറിയ പൂട്ടും ഞാനിന്നു തുറക്കും, എന്റെ കൈയ്യുടെ തൂവല്‍ സ്പര്‍ശം മതി അതിനു. മെല്ലെമെല്ലെ തടവി, മര്‍മ്മങ്ങളില്‍ തട്ടി കടുപ്പമേറിയ പൂട്ടുകള്‍ തുറക്കുമ്പോള്‍ എന്തു സംതുപ്തിയാണെന്നോ. എന്റെ വിരല്‍ത്തുമ്പില്‍ മലര്‍ക്കെ തുറന്നു എതു പൂട്ടും നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്നു കീഴടങ്ങും. അതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ. അങ്ങനെയാണു പൂട്ടുകള്‍ എന്നേന്നേക്കുമായി എന്റെ ഒരു ദൌര്ബല്ല്യമായി തീര്‍ന്നത്.
പിന്നെയും കുറച്ചു കാലമെടുത്തു പൂട്ടുകള്‍ എന്റെ പ്രതീക്ഷകളായി വളരാന്‍. ജയിലില്‍ നിന്നിറങ്ങുന്ന സമയത്തെല്ലാം പൂട്ടുള്ള വീടുകള്‍ അന്വോഷിച്ചു നടന്നു ഞാന്‍. മുന്നില്‍ വന്നുപെട്ട പൂട്ടുകളെല്ലാം മെല്ലെ മെല്ലെ എനിക്കു പ്രതീഷയാവുകയായിരുന്നു. ലളിതസുന്ദരമായ പൂട്ടുകളെയെല്ലാം ഞാന്‍ അവഗണിച്ചു. എന്നെ വെല്ലുവിളിച്ചതെല്ലാം എനിക്കു പ്രതിഷകളും, പിന്നെ കീഴടക്കിയപ്പോള്‍ എനിക്കു് പ്രതിഫലവും നല്കി.
അങ്ങനെ ഞാന്‍ സുഖമയി അദ്ധ്വാനിച്ചു മാന്യമയി ജീവിചു വരുമ്പോഴാണു, എന്റെ അഹ്ങ്കാരത്തിനിട്ടു ഒരു കൊട്ടൂ് കിട്ടിയ ഒരനുഭവമുണ്ടായതു.
കുര്യച്ചന്, വയസു എഴുപതു, മക്കളെല്ലാം ദുബായില്‍. അറുപിശുക്കന്. സ്വയമുണ്ടാക്കിയ കാശ്ശും മക്കളയക്കുന്ന കാശ്ശുമെല്ലാം കാത്തുസൂക്ഷിച്ചു കാവലിരിക്കുന്ന ഭൂതം. പൂട്ടുകള്‍ അങ്ങേര് ക്കും ഹരമയിരുന്നിരിക്കണം, അതു കുറച്ചൊന്നുമായിരിക്കില്ല അങ്ങേരെ മനസമധാനമായിക്കിടന്നുറങ്ങാന് സാഹായിച്ചതു്. ഏനിക്കു് ഊഹിക്കാം.
കുര്യച്ചന് ഇല്ലാത്തൊരു ദിവസം എനിക്കു് വീണുകിട്ടി. അന്നു ഞാന്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞു തട്ടു കടയില്‍ കയറിയതു് വിശന്നിട്ടൊന്നുമല്ല, സമയം കളയാന്‍ മാത്രം. പിന്നെ ഒരു ബീടിയും പുകച്ചു് അല്പം കൂടി സമയം തള്ളി. നഗരം ശരിക്കു് ഉറങ്ങിയെന്നുറപ്പിച്ചു് ഞാന്‍ കുര്യച്ചന്റെ വീട്ടിലെത്തി. ഗേറ്റ് അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. മതിലു ചാടിക്കടക്കുമ്പോള്‍ ഒന്നു പാളി നോക്കി. ഏതോ ചൈനീസ് പൂട്ട്. എന്റെ ത്രീഷ്ണമായ ഒരു നോട്ടം താങ്ങാനുള്ള കഴിവു പോലുമില്ല അതിന്..എങ്കിലും എനിക്കിഷ്ടമാണ്, കാരണം ഈ ഒരു പൂട്ടൂ ഏതോ ചൈനാക്കരന് ഒരഴ്ച്ചെയെങ്കിലും വിശപ്പടക്കാന്‍ കാരണമായതല്ലേ.....ചൈന ഇപ്പോള്‍ ഒത്തിരി മാറിപ്പോയി എന്ന് കേള് ക്കുന്നു. അതാലോചിച്ച് നിന്നാല്‍ നേരംവെളുക്കും. അധികം തത്വശാസ്ത്രം ആലോചിച്ചു നില്‍ക്കാതെ മുന്നിലുള്ള ചെറിയ കടമ്പകള്‍ കടന്നാലേ എനിക്കും നാളെയെങ്കിലും ചൈനക്കാരനെപ്പോലെ ഉറങ്ങാനാകൂ. ആ തിരിച്ചറിവില്‍ ഞാന്‍ കുര്യച്ചന്റെ ഉമ്മറത്തെ കതകിലേക്കു നോക്കി. തരക്കേടില്ലാത്ത രണ്ട് പൂട്ടുകള്‍. സമയം കളയാതെ ഞാന്‍ ജോലിയില്‍ വ്യാപ്ര്തനായി. പ്രതീക്ഷിച്ചതുപോലെ രണ്ടും തകര് ന്നു തുറന്നു, എന്റെ പ്രതീക്ഷകളിലേക്കു്. അരിച്ചു പെറുക്കി ഞാന്‍ ഒരോ മുക്കും മൂലയും, സന്ദര്ശകമുറിയിലെവിടെങ്കിലും 'സംഗതി' ഒളിപ്പിച്ചു വക്കാനുള്ള കുര്യച്ചന്റെ അതിബുധ്ധിയെ പരിഹസിചുകൊണ്ട്. ആളു മോശമല്ല... ഒന്നും കിട്ടിയില്ല. വീണ്ടും ഞാന്‍ പ്രതീക്ഷകള്‍ക്കായി ഉറ്റുനോക്കി. ടയിനിംഗ് ഹാളിലേക്കുള്ള ഗ്രില്ലില്‍ രണ്ടു പൂട്ടുകള്‍!!, രണ്ടൂം ഇന്ത്യന്‍, രണ്ടൂം ഏഴു് ലിവര്‍!!. ഏഴു ഐശ്വര്യത്തിന്റെ നംബറല്ലേ, എന്റെ പ്രതീക്ഷകള്‍ വീണ്ടും വാനോളമുയര്‍ ന്നു. അരമണിക്കൂറെടുത്തു രണ്ടിനേം കീഴടക്കാന്‍. ടയ്നിംഗ് ഹാളിലെ ക്രൊക്കറി ഷെല്‍ഫ്, അതിനുള്ളില്‍ അടുക്കിവച്ചിരിക്കുന്ന പാത്രങ്ങല്‍, ഫ്ലാസ്ക്കുകള്‍, കാസറോളുകള്‍ എല്ലാം തപ്പി. ഒന്നിലും വച്ചിട്ടില്ല...കുര്യച്ചന് അതിബുദ്ധിമാന്‍ തന്നെ...ഇങ്ങേര് കഴിഞ്ഞ ജന്മത്തില് കള്ളനായിരുന്നോ ആവോ?..
ഏന്തിനേറേ പറയുന്നു ഒരോന്നോരോന്നയി ഒരു മുപ്പതോളം പൂട്ടുകള്‍ ഞാന്‍ പൊളിച്ചു. ബഡ്രൂം നാലിലും അരിച്ചു പെറുക്കി. കുര്യച്ചന്റെ മനസു് അപ്പൊഴേക്കും ഒരു പ്രഹേളികയായി, അകന്നകന്നു പോകുന്ന പ്രതീക്ഷയായി മുപ്പതോളം തകര്‍ന്ന പൂട്ടുകളായി എന്റെ കാല്ക്കീഴില്.
എല്ലാം തികഞ്ഞ ഒരു കള്ളനാണെന്ന എന്റെ ദുരഭിമാനം തകര് ന്നു. ഞാന്‍ ഒരു സാധരണ മലയാളിയായി ചുരുങ്ങി...പരാജയഭീതിക്കു് കീഴടങ്ങി...പതിവുപോലെ എന്നിലെ മൂല്യബോധം അനവസരത്തില്‍ തലപൊക്കി. ഞാന്‍ വളരെ ഇമോഷണല്‍ ആയി..മുപ്പതു പൂട്ടുകളും വാരി കുര്യച്ചന്റെ ഫോട്ടോയുടെ മുന്നില്‍ കൂട്ടി ഞാന്‍ ഒരൂ നിമിഷം അദ്ദേഹത്തെ വന്ദിച്ചു നിന്നു. തന്റെ ബുദ്ധിമുട്ടുളെല്ലാം കുറെ പൂട്ടുകളുടെ മറവില്‍ ഒളിപ്പിച്ച ആ മഹാമനുഷ്യന് എന്നെ ശരിക്കും കീഴടക്കി, ചിന്തിപ്പിച്ചു, ഞാന്‍ പ്രബുദ്ധതയുടെ ഒരു പടി കൂടി കയറി. അങ്ങേരുടെ വീട്ടില്‍ കയറാന്‍ തോന്നിയ നിമിഷത്തെ മനസില്‍ ധ്യാനിച്ചുകൊണ്ട്, ഗേറ്റിലെ ചൈനീസ് പൂട്ടിന്റെ പരിഹാസചിരിനിലാവെളിച്ചത്തില് ഞാന്‍ മതില് ചാടിക്കടന്നു.

Saturday, March 7, 2009
ജീവനില്ലാപുഷ്പങ്ങള്
ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിനു പോയതാണു്. ക്ഷണിക്കപ്പെട്ടവരുടെ ക്ഷമ പരീക്ഷിക്കാനായി, മുഹൂര്‍ത്തം ഒരു മണിക്കൂര്‍. മുഹൂര്‍ത്തത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു നാദസ്വരം അതിന്റെ പാരമ്യത്തിലെത്താന്‍. കെട്ടു കാണുന്നതിനുപകരം കണ്ടു, കുറേ ചന്തികളും പിന്നെ കുറേ ചുരുട്ടിപ്പിടിച്ച വയറും.
പെണ്ണിന്റേം ചെറുക്കന്റേം അപ്പന്മാരുടെ സ്ഥാനമാനത്തിനനുസരിച്ചു നല്ല കവറേജായിരുന്നു, വീഡിയോയുടെ. കെട്ടു 'കവറു'ചെയ്തുതന്നെ പിടിച്ചു, കുറേ ഫോട്ടോഗ്രാഫെര്മാരുടെ ചന്തികളും പിന്നെ അവരുടെ അസിസ്റ്റന്റുമാരുടെ ചുരുട്ടിപ്പിടിച്ച വയറും (ഫ്ലാഷ് ലൈറ്റ് കേബിളുകള്‍).
വെറും സാക്ഷികളും കാഴ്ചക്കാരും മാത്രം മതിയെന്നുറപ്പിച്ച കല്ല്യാണത്തിന്, സ്വന്തം മാറോട് ചേര്‍ത്ത് പിടിച്ച് മനസ്സിലെ ആശംസകള്‍ ആവാഹിച്ച ജീവനുള്ള പുഷ്പങ്ങള്‍ ക്ക് പകരം മുകളിലെ കയറ്കെട്ടിവലിച്ച കുട്ടയില്‍ നിന്നും കുറെ ജീവനില്ലപുഷ്പങ്ങള്.....

Subscribe to:
Posts (Atom)