Saturday, March 7, 2009

ജീവനില്ലാപുഷ്പങ്ങള്‍

ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിനു പോയതാണു്‌. ക്ഷണിക്കപ്പെട്ടവരുടെ ക്ഷമ പരീക്ഷിക്കാനായി, മുഹൂര്‍ത്തം ഒരു മണിക്കൂര്‍. മുഹൂര്‍ത്തത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു നാദസ്വരം അതിന്റെ പാരമ്യത്തിലെത്താന്‍. കെട്ടു കാണുന്നതിനുപകരം കണ്ടു, കുറേ ചന്തികളും പിന്നെ കുറേ ചുരുട്ടിപ്പിടിച്ച വയറും.

പെണ്ണിന്റേം ചെറുക്കന്റേം അപ്പന്മാരുടെ സ്ഥാനമാനത്തിനനുസരിച്ചു നല്ല കവറേജായിരുന്നു, വീഡിയോയുടെ. കെട്ടു 'കവറു'ചെയ്തുതന്നെ പിടിച്ചു, കുറേ ഫോട്ടോഗ്രാഫെര്‍മാരുടെ ചന്തികളും പിന്നെ അവരുടെ അസിസ്റ്റന്റുമാരുടെ ചുരുട്ടിപ്പിടിച്ച വയറും (ഫ്ലാഷ്‌ ലൈറ്റ്‌ കേബിളുകള്‍).

വെറും സാക്ഷികളും കാഴ്ചക്കാരും മാത്രം മതിയെന്നുറപ്പിച്ച കല്ല്യാണത്തിന്‌, സ്വന്തം മാറോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ മനസ്സിലെ ആശംസകള്‍ ആവാഹിച്ച ജീവനുള്ള പുഷ്പങ്ങള്‍ ക്ക്‌ പകരം മുകളിലെ കയറ്‌കെട്ടിവലിച്ച കുട്ടയില്‍ നിന്നും കുറെ ജീവനില്ലപുഷ്പങ്ങള്‍.....

No comments: