Thursday, March 12, 2009

ഒരു ജീവിതം കൊടുക്കാന്‍ ആളുണ്ടോ..........

മൂന്നെണ്ണോം വളര്‍ന്ന് വലുതായി. ഓര്‍ ക്കുമ്പോള്‍ മനസ്സില്‍ തീയാണു. ഓരോന്നിനെയും വേണ്ടവിധം നോക്കാന്‍ ആളെകണ്ടെത്തണം. മൂത്തവളെ കാണുമ്പോഴാണ്‌ ആധി കൂടുതല്‍. മൂന്നും ഒന്നിനൊന്നിനു മെച്ചം. എത്രയും പെട്ടന്ന് ആളെകണ്ടെത്തിയില്ലെങ്കില്‍ എന്റെ ഉറക്കം പോകും, ഉറപ്പ്‌.

മുറ്റത്തൊന്ന്, അതും കന്നിമൂലേല്‍. പിന്നെ പുറകുവശത്തു രണ്ടെണ്ണം. വീടുവച്ചതിനൊപ്പം വച്ചതെങ്ങുകാളാണ്‌, എല്ലാം കുലയ്ക്കറായി. മൂത്തതിനു കൂമ്പും വന്നു. തടമെടുക്കാനും വളമിടാനും പിന്നെ തേങ്ങയിടാനും ആളെകണ്ടെത്തണം. കേരളനാട്ടിലെ ഈ നഗരത്തില്‍ തെങ്ങു നോക്കാനും തേങ്ങ ഇടാനുമൊന്നും ആളെകിട്ടില്ല. കിട്ടിയാല്‍തന്നെ കിട്ടുന്ന തേങ്ങായെല്ലാം കൊടുക്കെണ്ടിവരും. അല്ലെങ്കില്‍ പിന്നെ നാട്ടിലെങ്ങുമില്ലാത്ത (നാടിലെങ്ങുമില്ലാതിരുന്ന) കൂലി കൊടുക്കണം. ഒന്നും ചെയ്യതെ നിര്‍ത്തിയാലോ, തേങ്ങയും ഓലയുമെല്ലാം ആരുടെയെങ്കിലും വീടിനും കാറിനും മുകളില്‍, അതിനെല്ലാം ഞാന്‍ തന്നെ ക്ഷമ ചോദിക്കനും കാശു ചിലവാക്കാനും നടക്കണം. എന്തൊരു ഗതികേടാണിത്‌. ഒന്നും വേണ്ട, ഇതിനെല്ലാം ജീവിതം കൊടുക്കന്‍ എനിയ്ക്കാകില്ല. ഒരിക്കലും ഒരാളും വരുമെന്ന പ്രതീക്ഷയുമില്ല. വെട്ടിനശിപ്പിച്ചിട്ടു അരയ്ക്കാന്‍ തേങ്ങക്കായി പീടികയില്‍, അല്ല ബിഗ്‌ ബസാറിലോ സ്പെന്‍സേര്‍സിലോ പോകാം. വലിയതാമസമില്ലതെ തമിഴ്നാട്ടില്‍ നിന്നോ, പിന്നെ തയ്‌ ലണ്ടിലോ മലേഷിയയില്‍ നിന്നോ വരും, തേങ്ങ. അതും കാത്തിരിക്കാം. പിന്നെ എന്റെ മോനതും വേണ്ടിവരില്ല, അവന്‍ 'മാക്‌'ലെ ചിക്കെനും 'കോഫി-ടെ'യിലെ കപ്പുചിനൊയും കഴിച്ചു കഴിഞ്ഞോളും. ഞാന്‍ അതു ശീലിപ്പിച്ചിട്ടുണ്ടവനെ.

2 comments:

വല്യമ്മായി said...

അക്ഷരത്തെറ്റുണ്ടെങ്കിലും രസകരമായ എഴുത്ത് :)

Thilakakkuri said...
This comment has been removed by the author.