Saturday, April 6, 2013

ഒരു കേരളാ മോഡൽ




ആയിരത്തിതൊള്ളായിരത്തി മുപ്പതുകൾ, നല്പതുകൾ:
പകലന്തിയോളം പണിയെടുത്ത് അന്നന്നത്തെ ആഹാരത്തിനു വക കണ്ടെത്തിയിരുന്ന മഹാഭൂരിപക്ഷം. നാട് സമ്പന്നം. രാജാവും ജന്മിമാരും മാടമ്പിമാരും പ്രജകളെ ചൂഷനംചെയ്തു സുഭിക്ഷമായി ആ സമ്പത്ത് ആസ്വദിച്ചു ജീവിച്ചു. പ്രജകൾ മുഴുവൻ കഴിക്കാനും കുടിക്കാനും വേണ്ടുവോളമില്ലാതെ ജീവിതം തള്ളി.

ഇന്ന് :
നാടും നാട്ടാരും ഭരണവും മാറി. ജനാധിപത്യം. രാജാവില്ല. നാട് ലോകബാങ്കുകൾക്ക് തീറെഴുതികൊടുത്തിട്ടും ഖജനാവ് ദരിദ്രം. ജന്മിമാരും മാടമ്പിമാരും നാടിനേയും നാട്ടുകാരേം ചൂഷണം ചെയ്തുസുഭിക്ഷമായി ജീവിക്കാൻ ഭരണസംവിധാനം സമർഥമായി ഉപയോഗിച്ചു. 
വ്യവസായങ്ങളും വിദേശപ്പണവും കാലാനുസൃതമായി വന്ന നാമമാത്രമായ പുരോഗതിയും അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടുന്നതിലേറെ പണം പ്രജകളുടെ കയ്യിലെത്തിച്ചു. അത് തിരികെ വാങ്ങാൻ ഭരിക്കുന്ന സമ്പന്നവര്ഗം കണ്ടെത്തിയ മാർഗങ്ങളിൽ ഏററവും ഫലപ്രദമായ ഒന്ന് - 'വിദേശമദ്യം'. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാതെ പ്രജകൾ വരിവരിയായ് നിന്ന് ക്ഷമയോടെ കയ്യിലെത്തിയ അധികപ്പണം തിരികെ നല്കി.