ആയിരത്തിതൊള്ളായിരത്തി മുപ്പതുകൾ, നല്പതുകൾ:
പകലന്തിയോളം പണിയെടുത്ത് അന്നന്നത്തെ ആഹാരത്തിനു വക കണ്ടെത്തിയിരുന്ന മഹാഭൂരിപക്ഷം. നാട് സമ്പന്നം. രാജാവും ജന്മിമാരും മാടമ്പിമാരും പ്രജകളെ ചൂഷനംചെയ്തു സുഭിക്ഷമായി ആ സമ്പത്ത് ആസ്വദിച്ചു ജീവിച്ചു. പ്രജകൾ മുഴുവൻ കഴിക്കാനും കുടിക്കാനും വേണ്ടുവോളമില്ലാതെ ജീവിതം തള്ളി.
ഇന്ന് :
നാടും നാട്ടാരും ഭരണവും മാറി. ജനാധിപത്യം. രാജാവില്ല. നാട് ലോകബാങ്കുകൾക്ക് തീറെഴുതികൊടുത്തിട്ടും ഖജനാവ് ദരിദ്രം. ജന്മിമാരും മാടമ്പിമാരും നാടിനേയും നാട്ടുകാരേം ചൂഷണം ചെയ്തുസുഭിക്ഷമായി ജീവിക്കാൻ ഭരണസംവിധാനം സമർഥമായി ഉപയോഗിച്ചു.

No comments:
Post a Comment