Saturday, June 22, 2013

മെയിൽ ഷോവനിസവും ഞരമ്പുരോഗവും കരഞ്ഞുതീർക്കാം ..... ഭാഷയുടെ പേരിൽ 

കാസർകോഡ് മുതൽ പാറശാലവരെയുള്ള മലയാള സംസാരഭാഷയ്ക്കു ഏറെ പ്രത്യേകതകളും വതിയാനങ്ങളും ഉണ്ട്.  വാക്കുകളിലും ഉച്ചാരണത്തിലും  വ്യത്യാസങ്ങൾ ധാരാളം ഉണ്ട്അതുപോലെ തന്നെ മറ്റു ഭാഷകളും  കുറച്ചൊന്നുമല്ല  മലയാളത്തിനെ സ്വാധീനിച്ചിരിക്കുന്നത്.  കാലാകാലങ്ങളായി അതെല്ലാം  ഭാഷയെ സമ്പുഷ്ടമാക്കുന്നുവെന്ന്  വിദഗ്ദമതംപിന്നെ എങ്ങനെയാണ് ഒരു അവതാരിക മാത്രം ഇംഗ്ലീഷ് കലര്ത്തിയ വികലമായ മലയാലം പറയുന്നത് മൂലം ഭാഷ നശിച്ചു പോകുന്നത്?

അവളു, ഇവള് എന്നൊക്കെ വിളിച്ച്‌ ഒരു പെണ്ണിന്റെ മെക്കിട്ടു കയറാൻ ഞരമ്പുരോഗസമ്പുഷ്ട്ടരായ അഭിനവ മലയാള ഭാഷാ സ്നേഹികൾക്ക് കിട്ടിയ അവസരമല്ലേ


സഹിക്കാനും, ഒരിക്കലും തിരുത്താനും കഴിയാത്തതരം പ്രശ്നങ്ങളൊന്നും തന്നെ രഞ്ജിനി ഹരിദാസ് മലയാളഭാഷയ്ക്ക് വരുത്തിവച്ചിട്ടില്ല. ഇന്നും വികലമായ മാനസികാവസ്ഥ വച്ചുപുലർത്തുന്ന നമ്മുടെ സമൂഹത്തിനു, സദസിൽ നിന്ന്  ചങ്കൂറ്റത്തോടെ ഇന്ഗ്ലിഷും മലയാളവും മാറിമാറി ഒരു പെണ്ണ് ഉപയോഗിക്കുന്നത് സഹിക്കാൻ കഴിയുന്നില്ല. ഒപ്പം കലശലായ ഞരമ്പ് രോഗവും. എല്ലാത്തിനും ഒരു പരിഹാരം.. ഭാഷയുടെ പേരും പറഞ്ഞു രഞ്ജിനിയെ കുറെ പറഞ്ഞു കരഞ്ഞു തീര്ക്കാം കഴുതകൾക്ക്....

No comments: